ഈ നാളുകാർ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ടി വരില്ല; നാളെ അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും

Saturday 28 March 2026 6:18 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 29 - 1201 മീനം 15 ഞായറാഴ്ച . ( 20 നാഴിക 26 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം) [ ഏകാദശി തിഥി 3 നാഴിക 18 വിനാഴിക വരെ ] (രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന കൂട്ടര്‍, തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപെടും.

ഭരണി: എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും,നല്ല ശുഭാപ്തി വിശ്വാസം കാണും.

കാര്‍ത്തിക: വിനോദ യാത്ര, ദേവാലയ ദര്‍ശന യോഗം, ബന്ധുസമാഗമം, സുഹൃത്തുക്കള്‍ മുഖേന അധികചിലവ്, എല്ലാവരുടെയും അംഗീകാരങ്ങള്‍ നേടും.

രോഹിണി: സരസമായി സംസാരിക്കും, സ്ത്രീകള്‍ സ്വന്തംനേട്ടം നോക്കിമാത്രമെ എന്തും ചെയ്യുകയുള്ളൂ, അധ്വാന ശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.

മകയിരം: നല്ലബുദ്ധിയുണ്ടാകും എന്നാൽ മനക്കട്ടിയില്ലാത്തവർ ആയിരിക്കും, അഹംഭാവംമുന്നിട്ടുനില്‍ക്കും, കലാപ്രവര്‍ത്തനത്തില്‍ മനഃസുഖം കണ്ടെത്തും, ശത്രുജയം നേടും.

തിരുവാതിര: സല്‍സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും,നല്ല സഹകരണ മനോഭാവം ഉണ്ടാകും.

പുണര്‍തം: ധനപരമായ നേട്ടം, സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്, കുടുംബസുഖം, സന്തോഷം, ഉല്ലാസയാത്രകള്‍, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേല്‍വിജയംനേടും.

പൂയം: പൊതുവേ അലസരും മടിയരും ആയിരിക്കും, പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബവീട് വീതം വയ്പനയുടെ തര്‍ക്കം നടക്കും.

ആയില്യം: ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

മകം: സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും, പൗരുഷവും കൂടിയിരിക്കും, സഞ്ചാര പ്രിയരായിരിക്കും സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനപ്രയാസം ഉണ്ടാക്കും.

പൂരം: സ്ത്രീകളെ വിശ്വാസിക്കരുത്, മനസ്സമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍കൊണ്ടുള്ള ധനചിലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.

ഉത്രം: അപമാനം‍,​ താഴ്ത്തപ്പടൽ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ‍ ജീവിതത്തൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന.

അത്തം: ദൂരയാത്രാക്ലേശം, ഉന്നതരില്‍നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.

ചിത്തിര: പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്,ദൂരയാത്രാക്ലേശം.

ചോതി: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെനോക്കണം.

വിശാഖം: തൊഴില്‍ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും,എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങള്‍, എല്ലാവരോടും പ്രീതികരമായ രീതിയില്‍ പെരുമാറും.

അനിഴം: കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.

കേട്ട: യാത്രാഗുണം, അംഗീകാരവും, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.

മൂലം: വാക്ക് പാലിക്കാന്‍സാധിക്കും, ആദര്‍ശംവിട്ട് ഒന്നുംചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെനിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ മൂലം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.

പൂരാടം: ഈശ്വരാനുഗ്രഹം, ജോലിയില്‍ അനുകൂലമായമാറ്റംപ്രതീക്ഷിക്കാം, മനോധൈര്യംപ്രകടിപ്പിക്കും, രോഗമുക്തിലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും.

ഉത്രാടം: ശത്രു ജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയതൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.

തിരുവോണം: പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്ന് കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.

അവിട്ടം: വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും.

ചതയം: പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധംകിട്ടും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം ഉല്ലാസകരമായ അനുഭവങ്ങള്‍.

പൂരുരുട്ടാതി: വ്യവഹാര വിജയം, സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.

ഉത്തൃട്ടാതി: സുഖാനുഭവങ്ങള്‍, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.

രേവതി: ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്, പേരും പെരുമയും ഉണ്ടാകും, ആകര്‍ഷകത്വം ഉണ്ടായിരിക്കും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങൾ.