പങ്കാളികളുടെ വസ്‌തുക്കളും ധനവും ഈ നക്ഷത്രക്കാർക്ക് വന്നുചേരും, വാഹനം വാങ്ങാനും സാധിക്കും

Friday 06 March 2026 6:41 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 7 1201 കുംഭം 23 ശനിയാഴ്ച . (11 നാഴിക 28 വിനാഴിക വരെ ചിത്തിര ശേഷം ചോതി നക്ഷത്രം)

(ചതുർത്ഥി തിഥി 21 നാഴിക 33 വിനാഴിക വരെ) (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )

അശ്വതി: ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ പ്രത്യേക വൈഭവമുണ്ടാകും. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. ധനപരമായുള്ള ബുദ്ധിമുട്ടുകൾ മാറും, വ്യവഹാരങ്ങൾ അനുകൂലമാകും.

ഭരണി: പല നല്ല കാര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തിൽ വന്നുചേരും. ബുദ്ധിസാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും.

കാർത്തിക: ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറികിട്ടും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

രോഹിണി: കർമ്മ മേഖലയിൽ പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം.

മകയിരം: സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

തിരുവാതിര: പല സംഗതികളും പ്രാവർത്തികമാക്കാൻ സാധിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.

പുണർതം: ആരോഗ്യപരമായും തൊഴിൽപരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും, നഷ്ടപെട്ടെന്ന് കരുതിയവ തിരികെ ലഭിക്കും.

പൂയം: ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കുവാൻ സാധിക്കും, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, മറ്റുള്ളവർക്ക് ഉപദേശം നൽകാൻ കഴിവുണ്ടാകും.

ആയില്യം: സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദുർവാശി ഒഴിവാക്കുക, കുടുംബസ്വത്തിൽ അസ്വാരസ്യം ഉടലെടുക്കും, തൊഴിലുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകും.

മകം: അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കുന്നതിനാൽ ആപത്ഘട്ടങ്ങളെ അതിജീവിക്കും. എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

പൂരം: പരുഷമായ വാക്കുകൾ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാക്കാനാവില്ല. വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും.

ഉത്രം: പങ്കാളിക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കുകവഴി മനഃസന്തോഷം വർദ്ധിക്കും. സഹോദരപക്ഷത്ത് നിന്നും സഹായം ലഭിക്കും, വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.

അത്തം: മുൻകോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കരുതൽ അവശ്യം, മറ്റുള്ളവരിൽ നിന്നും ക്ലേശകരമായ അനുഭവങ്ങൾ വരാം.

ചിത്തിര: ബന്ധുക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാൻ സാദ്ധ്യത. പിതാവിൽനിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും.

ചോതി: ദുർചെലവുകൾ ഒഴിഞ്ഞു പോകും, പൊതുകാര്യങ്ങളിൽ ഇടപെട്ട് സൽപ്പേര് സമ്പാദിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.

വിശാഖം: വിവാഹ അന്വേഷണം നടത്തുന്നവർക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങളും സാദ്ധ്യതകളും കാണുന്നുണ്ട്.

അനിഴം: തൊഴിൽരംഗത്ത് ഉയർച്ചയും അംഗീകാരവും ഉണ്ടാകും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങൾ വസ്തുവകകൾ എന്നിവ വന്നു ചേരും.

കേട്ട: ദൈവിക കാര്യങ്ങൾ നടത്തുവാൻ അവസരം വർദ്ധിക്കും, വാഹനം വാങ്ങാൻ തീരുമാനമാകും. പെൺമക്കളുടെ കല്യാണ ആലോചനകൾ വീണ്ടും സജീവമാകും.

മൂലം: സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. വിദ്യാഭ്യാസം,തൊഴിൽ എന്നീ രംഗത്ത് ഗുണങ്ങൾ കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികൾ യോജിപ്പിലാകും.

പൂരാടം:സന്താനങ്ങളിൽ നിന്നും സന്തോഷം വർദ്ധിക്കും. കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, തൊഴിലന്വേഷ്ഠിക്കുന്നവർക്ക് ഗുണകരമായ സമയം.

ഉത്രാടം: വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമായ ദിനം, സുഗന്ധദ്രവ്യങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ ലഭിക്കും.

തിരുവോണം: യാത്രക്ക് അനുയോജ്യമായ സമയം, കുടുംബാംഗങ്ങൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അംഗീകാരം.

അവിട്ടം: രാഷ്ട്രീയരംഗത്ത് അനുകൂലമായ സാഹചര്യം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ വന്നുചേരും, അപ്രതീക്ഷിത യാത്രകൾ മൂലം ധനനേട്ടം.

ചതയം: പുതിയ ഭവനം വയ്ക്കുന്നതിന് ഉള്ള ശ്രമം വിജയിക്കും, സാമ്പത്തിക കാര്യങ്ങൾക്ക് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും, വസ്തുതർക്കങ്ങൾ ഒത്തു തീർപ്പിലേക്ക് നീങ്ങും.

പൂരുരുട്ടാതി: ദാമ്പത്യജീവിതത്തിൽ അപ്രതീക്ഷിത പ്രയാസങ്ങൾ, യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദരന്റെ ഭാഗത്തു നിന്നും മനക്ലേശം.

ഉത്തൃട്ടാതി: ബന്ധുജനങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ പ്രയാസപ്പെടും.

രേവതി: അടുത്ത ബന്ധുക്കളുമായി ശത്രുത സംഭവിക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിക്കണം, ശാരീരിക പ്രശ്നങ്ങൾ അലട്ടും, അമിതമായ ധനചെലവ് ഉണ്ടാകും.