കൊച്ചി: അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച മകനുവേണ്ടി അന്വേഷണം തുടരുന്നു. കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കലൂരിൽ ഗ്രേസി ഒരു കട നടത്തിവരികയായിരുന്നു. ഇവിടേക്കെത്തിയ ഇരുപത്തിമൂന്നുകാരനായ മകൻ ഷെഫിൻ ജോസഫും ഗ്രേസിയും തമ്മിൽ വാക്കുതർക്കമുണ്ടായി.
തർക്കത്തിനൊടുവിൽ യുവാവ് ഗ്രേസിയുടെ ശരീരത്തിൽ മൂന്നുതവണ കുത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗ്രേസിയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷെഫിൻ ലഹരിക്കടിമയാണെന്നാണ് റിപ്പോർട്ടുകൾ. 2015 -2020 കാലയളവിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |