പത്തനംതിട്ട : പത്തനംതിട്ടയിൽ അറുപതിലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിൽ അഞ്ചുപേർ അറസ്റ്റിൽ. സി.ഡബ്ല്യു.സിക്ക് പെൺകുട്ടി നൽകിയ മൊഴി പത്തനംതിട്ട എസ്.പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു, പരാതിയിൽ പത്തനംതിട്ട ജില്ലയിലെ വിവിധസ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. രണ്ട് കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സി,ഡബ്ല്യൂ.സി വഴി പൊലീസിന് ലഭിച്ചത്. കായികതാരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ മുതൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്ന് പരാതിയിലുണ്ട്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ 62 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.ഒരു പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |