കൂത്താട്ടുകുളം: കൂത്താട്ടുകുളം കിഴകൊമ്പ് വളപ്പിൽ എം.വി.ഐ.പി കനാൽ അക്യുഡേറ്റിന് മുകളിൽ നിന്ന് ആരംഭിക്കുന്ന റോഡിലുള്ള മാൻഹോളിന്റെ മൂടി മോഷണം പോയി. ദിവസവും നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും കടന്നുപോകുന്ന വഴിയാണിത്. വെള്ളമുള്ള സമയത്ത് അക്യുഡേറ്റിനുള്ളിലേക്ക് വീണാൽ ജീവാപായം ഉറപ്പാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം ഇടപെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കൂത്താട്ടുകുളം മുൻസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ സണ്ണി കുര്യാക്കോസ്, കൗൺസിലർ ജിജോ ടി ബേബി എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |