പത്തനംതിട്ട : പത്തനംതിട്ട ഇലവുംതിട്ടയിൽ 18കാരിയെ അഞ്ചുവർഷത്തിനിടെ 60 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ മുതൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ 62 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
ഒരു പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |