പാറശാല: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് 50 ഗ്രാം എം.ഡി എം.എയുമായി വോക്‌സ് വാഗൻ കാറിലെത്തിയ മൂന്ന് യുവാക്കൾ പൊഴിയൂർ പൊലീസിന്റെ പിടിയിലായി. മടവൂർ അമ്പിലിമുക്ക് ഞാറയിൽകോണം കുന്നൽവീട്ടിൽ റിയാദ് (32),ബീമാപള്ളി മാമൂട്‌വിളാകം ടി.സി 70/ 373-ൽ ഷാഹിം (30), ബീമാപള്ളി പുതുവല്ലിൽ സദഖത്തലി (27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും എം.ഡി.എം.എയുമായി കാറിൽ തിരിച്ച സംഘം തിരുനെൽവേലി വഴി അതിർത്തി മേഖലയായ ചെങ്കവിളയിൽ എത്തിയശേഷം ബൈപ്പാസ് റോഡിലേക്ക് ഇറങ്ങവേ രാവിലെ 9.30 ഓടെയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. എം.ഡി.എം.എയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊഴിയൂർ സി.ഐ അബ്ദുൾകലാം ആസാദിന്റെ നേതൃത്വത്തിൽ നടന്ന അറസ്റ്റിൽ എസ്.ഐ.സുജിത്, ഗ്രേഡ് എസ്.ഐ. രാജൻ, എസ്.സി.പി.ഒ മാരായ ആന്റണി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |