
തിരുവനന്തപുരം: വഴിയാത്രക്കാരനെ തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച അസാം സ്വദേശി തമ്പാനൂർ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞദിവസം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നുപോയ ബാലരാമപുരം സ്വദേശി ശങ്കർ ഗണേശിനെയാണ് (42) മാണിക് ഗുഡ്‌കുഡ് (40) കമ്പിക്കൊണ്ട് അടിച്ചുവീഴ്ത്തിയത്. ഇയാൾക്ക് മാനസികപ്രശ്നം ഉള്ളതായി പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗണേശ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷ്ണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർ ജിജു കുമാർ,എസ്.ഐമാരായ ബിനു മോഹൻ,ആൽഫിൻ ജോസ്,എ.എസ്.ഐ മണി മേഖല,എസ്.സി.പി.ഒമാരായ അഖിലേഷ്,സൂരജ്,ശരത് കുമാർ,സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവപ്രസാദ് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |