
മാവേലിക്കര: ഓട്ടോയിടിപ്പിച്ച് പരിക്കേൽപ്പിച്ചതിന്റെ ചികിത്സയ്ക്ക് ചെലവായ പൈസ തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് 6 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. ആലപ്പുഴ കനകക്കുന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി 3 ജഡ്ജി പൂജ പി.പി ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒന്നര വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2019 ജൂലായിലാണ് സംഭവം കായംകുളം കീരിക്കാട് സ്വദേശി അഷറഫിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രതിയായ കണ്ടല്ലൂർ മുണ്ടിയത്ത് കിഴക്കതിൽ വീട്ടിൽ അഷറഫ് നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കനകക്കുന്ന് എസ്.ഐ ശ്രീകാന്ത് എസ്.നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.സജികുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |