SignIn
Kerala Kaumudi Online
Thursday, 19 February 2026 1.45 PM IST

ബൈക്കിലെത്തി ഓടുന്ന വാഹനങ്ങളുടെ ഡോർ തുറക്കും; വൈറലാകാൻ നോക്കി വലയിലായി

Increase Font Size Decrease Font Size Print Page
biker

ന്യൂഡൽഹി: ബൈക്കിലെത്തി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡോർ തുറന്ന് വീഡിയോ ചിത്രീകരിക്കുന്ന യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ കേസെടുത്തു. അറസ്റ്റിലായ യുവാവിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

യുവാവ്‌ നടുറോഡിൽ അപകടകരമാംവിധം ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബൈക്കിലെത്തി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തുള്ള ഡോർ തുറക്കുന്നതിന്റെ ദൃശ്യങ്ങൾ യുവാവിന്റെ ചിത്രത്തിനൊപ്പം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാൾ ബസിനു മുന്നിൽ ബൈക്ക് നിർത്തി അഭ്യാസം കാണിക്കുന്നതായും വീഡിയോയിലുണ്ട്. സമാനരീതിയിൽ ധാരാളം വീഡിയോകൾ യുവാവ് ചിത്രീകരിച്ചിട്ടുണ്ട്. ഇവ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

അതേസമയം, യുവാവ് സഞ്ചരിച്ച ബൈക്കിന് നമ്പർ പ്ലേറ്റില്ലാതിരുന്നത് പൊലീസിനെ കുഴപ്പിച്ചു. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് യുവാവിനെ പിടികൂടിയത്.

TAGS: CASE DIARY, BIKE RIDE, BIKE, DANGEROUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.