
കോഴിക്കോട്: രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്ന് കേസ് പ്രതി കല്ലായി കെ.ടി ഹൗസിൽ ഷാഹരീഷിനെ (30) പൊലീസ് ഓടിച്ചിട്ട് പിടികൂടി. കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യൂവിലെ അഭിത്ത് ലാല്‍, അഭിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ടാഗോർഹാളിനടത്തുവെച്ച് പിടികൂടിയത്.
ജില്ലാ ജയിലിലായിരുന്ന പ്രതിയെ പല്ലുവേദനയെതുടർന്ന് പൊലീസ് എസ്കോര്‍ട്ട് സഹിതം കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം. ഡോക്ടറെ കാണിച്ചപ്പോൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെതുടര്‍ന്ന് തിരികെ പോകാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് ഒരു പൊലീസുകാരന് പരിക്കേറ്റു.
എരഞ്ഞിപ്പാലം മിനി ബൈപ്പാസിനടുത്തുള്ള സെയിൽസ് ടാക്സ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽവെച്ചാണ് 25 ഗ്രാമോളം എം.ഡി.എം.എയുമായി പ്രതിയും സുഹൃത്തുക്കളും നടക്കാവ് പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് കണ്ണികളിലെ പ്രധാനിയാണ് ഷാഹരീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |