ചേലക്കര: വഴിയിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. മായന്നൂർ മാങ്കുളം പുത്തൻവീട്ടിൽ വിദ്യവതിയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ക്ഷീരകർഷകയായ വിദ്യവതി ചിറങ്കരയിലെ ക്ഷീര സംഘത്തിലേക്ക് പാലുമായി നടന്നു പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം മാങ്കുളത്ത് വച്ച് വിദ്യവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് അതിവേഗം ബൈക്കിൽ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സി.സിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |