SignIn
Kerala Kaumudi Online
Saturday, 07 March 2026 9.56 AM IST

ഓപ്പറേഷൻ സൈഹണ്ട് 2.0: റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

ആലുവ: ഓപ്പറേഷൻ സൈഹണ്ട് 2.0 യിൽ റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി. 13 പേരെ റിമാൻഡ് ചെയ്തു. 36 എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. 9 ഡിവൈസുകൾ കണ്ടുകെട്ടി.

അറക്കപ്പടി മണ്ണൂപ്പറമ്പിൽ അഫ്സൽ, വെങ്ങോല പട്ടരുമഠം ഇബ്രാഹിം ബാദുഷ, പള്ളിക്കര മംഗലം കുന്നേൽ റെജി, ഏനാനല്ലൂർ പീടിയേക്കൽ ഭസിത് ഷമീർ, പോത്താനിക്കാട് കല്ലറക്കുടിയിൽ ഫെബിൻസ് ബഷീർ, വെള്ളൂർക്കുന്നം പാലക്കാട് പുത്തൻപുരയിൽ നൗഷാദ്, പട്ടാമ്പിയിൽ ഷമീർ, മേക്കടമ്പ് കാളൻ കുടിയിൽ അനന്തു അശോകൻ, മുളവൂർ കൂവക്കാട് ഫരീദുദീൻ, മാറാടി പടിഞ്ഞാറേക്കുടിയിൽബിജു, പല്ലാരിമംഗലം അട്ടായം ഷാമോൻ, ഏനാനല്ലൂർ പൊറ്റക്കണ്ടത്തിൽ മുഹമ്മദ് അജ്മൽ, കല്ലൂർക്കാ‌ട് വാകമറ്റത്തിൽ അബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഓൺലൈൻ സാമ്പത്തികതട്ടിപ്പു നടത്തിയവർ, ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് നൽകിയവർ അക്കൗണ്ടിലേക്ക് വന്ന മറ്റൊരാളുടെ പണം ചെക്ക്, എ.ടി.എം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങിയവരാണ് പിടിയിലായവർ. ലക്ഷങ്ങളുടെ പണമിടപാടാണ് ഇവരുടെ അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് കൈമാറ്റം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.