ബാലികയെ പീഡീപ്പിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർ പിടിയിൽ

Wednesday 20 May 2026 1:10 AM IST

പാറശാല: ബാലികയെ പീഡീപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. പരശുവയ്ക്കൽ എ.എസ് ഭവനിൽ ഓട്ടോ ഡ്രൈവർ സനു (48)വിനെയാണ് പാറശാല പൊലീസ് അറസ്റ്റുചെയ്തത്. ഇയാളടെ ഓട്ടോറിക്ഷയിൽ വച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി മാതാവ് പാറശാല പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.