ചേർത്തല: പൊലീസ് കസ്റ്റഡിയിലുള്ള വണ്ടിയുടെ നമ്പർ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതായി കണ്ടെത്തി. നഗരത്തിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് പിന്തുടർന്നു മോട്ടോർവാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്.വ്യാജ നമ്പരിൽ ഓടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നടക്കമുള്ള സംശയങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർവാഹനവകുപ്പ് കേസ് ചേർത്തല പൊലീസിനു കൈമാറി.
ചേർത്തല തിരുവിഴ സ്വദേശി ദീപുവിനെ പ്രതിയാക്കിയാണ് മോട്ടോർവാഹനവകുപ്പു റിപ്പോർട്ട് നൽകിയിരിക്കുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദീപുപിടിയിലായതായാണ് സൂചന. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ റേസിൽ ചേർത്തല എം.വി.ഐ കെ.ജി.ബിജുവിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെ നിർത്താതെ പോയ ബൈക്കിനെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്.നിലവിൽ ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കുന്ന ബൈക്കിന്റെ അതേനമ്പരിൽ തന്നെ മറ്റൊരു ബൈക്കുണ്ടെന്നാണ് റിപ്പോർട്ട്.രണ്ടാമത്തെ ബൈക്ക് മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.വിഷയത്തിൽ വിശദമായ അന്വേഷണവും മോട്ടോർവാഹനവകുപ്പ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |