കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതി അഭിലാഷിനാണ് കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്. 2024 ഫെബ്രുവരി 22ന് രാത്രി പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയായിരുന്നു കൊലപാതകം. വ്യക്തിവൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണമായതെന്നാണ് പ്രൊസിക്യൂഷൻ കേസ്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് കുമാറിന്റെ മേൽനോട്ടത്തിലും ഏകോപനത്തിലും 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. അർജുൻ ശ്രീധർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |