കാളികാവ്: ചോക്കാട് വാളക്കുളത്ത് മാരാകായുധം ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ച ഗുണ്ടാ സംഘാംഗത്തെ കാപ്പ ചുമത്തി ജയിലിലടച്ചു. ചോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസിനെയാണ് (25) ജയിലിൽ അടച്ചത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ട ഫായിസിനെ മുൻപും കാപ ചുമത്തി നാടുകടത്തിയിരുന്നു. പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വിൽപ്പന, പിടിച്ചുപറി തുടങ്ങി പത്തിലേറെ കേസുകൾ ഫായിസിനെതിരെയുണ്ട്.
നട്ടുകാരെ ആക്രമിച്ചത് കൂടി ഉൾപ്പെടുത്തിയാണ് കൊടുംകുറ്റവാളി പട്ടികയിൽ ഉൾപ്പെടുത്തി കാപ്പ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. നാട്ടുകാരെ ആക്രമിച്ച കേസിൽ പ്രതികളായ ഫായിസും സഹോദരനും ഉൾപ്പെടെ നാല് പേരെ റിമാൻഡ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |