നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൽക്കുളം, വിവേകാന്ദപുരം സ്വദേശി സ്റ്റീഫനാണ് (36) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് പറയുന്നത്: ജൂലായ് 3ന് കുമാരപുരം സ്വദേശി സോമന്റെ വീടിന്റെ വാതിൽ തകർത്ത് അലമാരിയിലുണ്ടായിരുന്ന 65 പവനും രണ്ടര ലക്ഷം രൂപയും സ്റ്റീഫൻ കവർന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇന്നലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈയിൽ നിന്ന് 55 പവന്റെ സ്വർണം പിടിച്ചെടുത്തു. കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊറ്റികോട് സ്റ്റേഷനിലെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |