ആദ്യരാത്രിയിൽ 30 പവന്റെ ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി നവവധു
Saturday 03 May 2025 4:57 PM IST
കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയതായി പരാതി. കണ്ണൂർ കരിവെള്ളൂർ പലിയേരിയിലെ എ കെ അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർ എസ് സുധിയുടെ 30 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മേയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിനുശേഷം അർജുന്റെ വീട്ടിലെ മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. 20 ലക്ഷം രൂപയിലധികമാണ് ആഭരണങ്ങളുടെ മൂല്യം. ഇന്നലെ രാത്രി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ കാണാനില്ല എന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മേയ് ഒന്നിന് വൈകിട്ട് ആറ് മണിക്കും മേയ് രണ്ടിന് രാത്രി ഒൻപത് മണിക്കും ഇടയിലുള്ള സമയത്താണ് ആഭരണങ്ങൾ മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്. പയ്യന്നൂർ പൊലീസ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.