SignIn
Kerala Kaumudi Online
Thursday, 11 June 2026 10.54 PM IST

35 ലിറ്റർ ചാരായവും കോടയും പിടികൂടി

excise

ചാരുംമൂട്: അനധികൃതമായി ചാരായം വാറ്റിയതുമായി ബന്ധപ്പെട്ട് യുവാവിനെ എക്സൈസ് പിടികൂടി. താമരക്കുളം വില്ലേജിൽ കൊട്ടയ്ക്കാട്ശ്ശേരി മുറിയിൽ അത്തംവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന രാഹുൽ (33) നെ മാവേലിക്കര എക്സൈസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 570 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തു. താമരക്കുളം കിഴക്കേമുറിയിൽ കുടുംബത്തോടൊപ്പം വാടകയ്‌ക്കെടുത്ത് താമസിച്ചു വന്ന വീട്ടിലായിരുന്നു വാറ്റ് നടത്തിയത്. ഇലക്ഷൻ പ്രമാണിച്ചുള്ള ഡ്രൈ ഡേ ആയതിനാൽ വൻതോതിൽ വ്യാവസായികമായി ചാരായം വാറ്റി വില്പന നടത്തുകയായിരുന്നു ഇയാൾ. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു റെയ്ഡ്. മാവേലിക്കര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ വി.അരുൺ, അനു, രാജീവ്‌, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഷ്‌ന, ഡ്രൈവർ പ്രദീപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY