ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പ്രതികള്‍ പിടിയില്‍

Tuesday 19 May 2026 6:48 PM IST

തിരുവനന്തപുരം: സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് തുടര്‍ന്ന് യുവാവിനെയും കൂട്ടാളികളേയും ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ചുള്ളിമാനൂര്‍ സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഇടറോഡില്‍ വച്ച് ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചാണ് ആക്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

പത്തനംതിട്ട ഏനാദിമംഗലം, കുറുമ്പക്കര പടിഞ്ഞാറ്റേതില്‍ ജിതിന്‍ (27), തിരുവനന്തപുരം സ്വദേശി ശ്യാംകുമാര്‍ (26), നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ദീപു (27) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ആണ് സംഭവം.

യുവാക്കള്‍ പ്രതികളെ അസഭ്യം പറയുകയും ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.