
പാരിസ്: മകൾക്ക് തന്റെ ഭർത്താവിന്റെ ഛായ വന്നതിന്റെ ദേഷ്യത്തിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. ഫ്രാൻസിലാണ് സംഭവം. 54കാരിയായ സാൻഡ്രിൻ പിസ്സാര എന്ന സ്‌ത്രീയാണ് 13കാരിയായ മകൾക്ക് ഭക്ഷണം നൽകാതെ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്. 2020 ഓഗസ്‌റ്റിൽ നടന്ന സംഭവത്തിൽ പിസ്സാരയെ 20 വർഷം തടവ് ശിക്ഷയ്‌ക്ക് വിധിച്ചു. അമാൻഡൈൻ എന്ന 13കാരിയ്‌ക്കാണ് അമ്മയുടെ പൈശാചികമായ പെരുമാറ്റം കാരണം ജീവൻ നഷ്‌ടമായത്.
മോണ്ട് ബ്ളാങ്ക് എന്ന ഗ്രാമത്തിൽ ജനാലകളില്ലാത്തൊരു മുറിയിൽ സാൻഡ്രിൻ കുട്ടിയെ പൂട്ടിയിട്ടിരുന്നു. ഭാരക്കുറവും പേശികളുടെ ബലക്കുറവും മൂലമാണ് കുട്ടി മരിച്ചത്. മരണസമയത്ത് കുട്ടിയുടെ മുഖമാകെ നീരുവന്ന് വീർത്തിരുന്നു. പല്ലുകൾ നഷ്‌ടമായിരുന്നു. ശരീരത്തിൽ അണുബാധയോടെയുള്ള മുറിവുണ്ടായിരുന്നു. വെറും 28 കിലോ ആയിരുന്നു ഭാരം. പെൺകുട്ടിയ്‌ക്ക് ഈറ്റിംഗ് ഡിസോർഡർ ഉണ്ടായിരുന്നതായാണ് അമ്മ സംഭവത്തിൽ മൊഴി നൽകിയത്. പഞ്ചസാരയും പഴങ്ങളും പ്രോട്ടീൻ ഡ്രിങ്കും കഴിച്ചശേഷം ഛർദ്ദിച്ചതായും ഇതിനുശേഷം മകൾ മരിച്ചതായുമാണ് സാൻഡ്രിൻ നൽകിയ മൊഴി.
സാൻഡ്രിൻ കുട്ടിയെ ഇടിക്കുകയും തൊഴിക്കുകയും മുടി വലിച്ചെടുക്കുകയും ചെയ്‌തതായാണ് വ്യക്തമായത്. കുട്ടിയ്‌ക്ക് അച്ഛന്റെ ഛായയുണ്ട് എന്നത് മാത്രമാണ് ആക്രമണ കാരണം. മൂന്ന് വിവാഹങ്ങളിൽ എട്ട് മക്കളാണ് സാൻഡ്രിനുള്ളത്. കുട്ടിയുടെ സഹരക്ഷാകർത്താവായ ഇവരുടെ മുൻ പങ്കാളിയ്‌ക്കും കോടതി പരോളില്ലാതെ 20 വർഷം തടവ് ശിക്ഷ വിധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |