
ഹരിപ്പാട്: ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ആനയായ സ്കന്ദന്റെ കൊമ്പിലിരുത്തുകയും നിലത്തുവീഴുകയും ചെയ്ത സംഭവത്തിൽ ആനയുടെ രണ്ടാം പാപ്പാനും കുട്ടിയുടെ പിതാവുമായ കൊട്ടിയം ചിറവിള പുത്തൻവീട്ടിൽ എൻ.എസ്.അഭിലാഷിനെ (38) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ പിടികൂടിയത്.
ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജ് (39) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പഴയ ഒന്നാം പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന കൊമ്പന്റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |