
കൊച്ചി: ചുമട്ടുതൊഴിലാളിയായ യുവാവ് രാസലഹരിയുമായി അറസ്റ്റിൽ. തൃക്കാക്കര കരിമക്കാട് തുരുത്തുമേൽ സ്വദേശി സിജാസാണ് (26) കൊച്ചി സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. വാണിജ്യ അളവിൽപ്പെട്ട 29.16 ഗ്രാം എം.ഡി.എം.എ കൈവശം കണ്ടെടുത്തു. ഇടപ്പള്ളിപുക്കാട്ടുപടി റോഡിൽ ഉണിച്ചിറ എസ്.ബി.ഐ ശാഖയ്ക്ക് സമീപത്തുനിന്ന് രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
പുതുവത്സരത്തോട് അനുബന്ധിച്ച് വിതരണം ചെയ്യാൻ ബംഗളൂരുവിൽ നേരിട്ടുപോയി കടത്തിക്കൊണ്ടു വന്നതാണ് രാസലഹരിയെന്ന് പൊലീസ് അറിയിച്ചു. യുവാക്കളാണ് ഇടപാടുകാർ. സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |