
തിരുവനന്തപുരം: പാളയത്തെ ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ഇടുപ്പെല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സാ പിഴവുണ്ടായിരിക്കുന്നത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് തുളഞ്ഞുകയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിന്റെ ഇടത് ഇടുപ്പെല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞുകയറിയത്.
ജിജിന്റെ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ഇത് ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |