
പൂച്ചാക്കൽ: അറുപത്തിനാലോളം നൈട്രോ സൽഫാൻ ഗുളികകളുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ പ്രഭജിത്ത് (ചന്തു-27) ആണ് ഇന്നലെ രാവിലെ എട്ടോടെ അരൂർ പൊലീസിന്റെ പിടിയിലായത്. അരൂർ പമ്പിലെ ബാത്ത്‌റൂമിൽ ഒരാൾ കയറി ദീർഘസമയം പുറത്തിറങ്ങുന്നില്ലെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ബാത്ത്‌റൂം തുറന്നപ്പോൾ ഓടിയ പ്രതിയെ പൊലീസ് ഒരു കിലോമീറ്റർ ദൂരം പിന്തുടർന്നാണ് പിടികൂടിയത്. പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്ന് ലഹരി ഗുളികകൾ കണ്ടെത്തിയത്.
അരൂർ, പൂച്ചാക്കൽ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പാ നിയമപ്രകാരമുള്ള തടവുശിക്ഷ അനുഭവിച്ച ശേഷം ഏകദേശം ഒരു മാസം മുൻപാണ് ഇയാൾ ജയിൽമോചിതനായത്. പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി എസ്.ഐ.അബീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |