ഇന്ന് കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. മിക്കവരുടെയും കൈയിൽ സ്മാർട്ട് ഫോണാണ്. അപ്പോൾ സെലിബ്രിറ്റികളുടെ കാര്യം പിന്നെ പറയണോ. വിലകൂടിയ, പുത്തൻ മോഡലിലുള്ള ഫോണുകളാണ് കൂടുതൽ താരങ്ങളും ഉപയോഗിക്കുന്നത്.
എന്നാൽ നടൻ ഫഹദ് ഫാസിൽ കുറേക്കാലമായി കീപാഡ് ഫോണാണ് ഉപയോഗിക്കുന്നത്. ആ ഫോണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നസ്ളിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ഫഹദ് എത്തിയിരുന്നു. ചടങ്ങിനിടെ ഫഹദ് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഫോൺ കണ്ടതോടെ താരം ഇത്ര സിമ്പിളാണോ എന്നായി ആരാധകർ. എന്നാൽ ചിലർ അതിന്റെ വില തപ്പിയതോടെ സംഭവം അത്ര സിമ്പിളല്ലെന്ന് മനസിലായി. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. 4ജിബി ബ്ലാക്ക് ഫോണിന് ഷോപ്പിംഗ് സൈറ്റുകളിൽ 1199 ഡോളർ അതായത് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരും. എന്നാൽ ഇത് ഇന്ത്യയിലേക്ക് എത്തുമ്പോൾ വില കുറച്ചുകൂടി കൂടും.
ഫോണിന്റേത് രണ്ട് ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ്. 3G/ക്വാഡ്ബാൻഡ് GSM പിന്തുണയുള്ള ഈ ഫോണിൽ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്ടിവിറ്റി, ഫ്ലാഷോടുകൂടിയ 3മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി, വെബ് ബ്രൗസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉണ്ട്. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |