നടനവിസ്മയം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിച്ചാൽ ആ സിനിമ സൂപ്പർഹിറ്റായിരിക്കുമെന്ന് മലയാളികൾക്ക് ഉറപ്പാണ്. ആ വിശ്വാസം ശരിയെന്ന് തെളിയിക്കുകയാണ് ഓണം റിലീസായി എത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവം. ഓരോ ദിവസം കഴിയുംതോറും തിയേറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
മിക്ക തിയറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമയുടെ ഓരോ ഷോയും നടക്കുന്നത്. ഇപ്പോഴിതാ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ നന്ദി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് താരം പ്രേക്ഷകരുടെ സ്വീകരണത്തിന് നന്ദി അറിയിച്ചത്.
'പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ഹൃദയപൂര്‍വ്വത്തെ സ്വീകരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഞാനിപ്പോള്‍ യുഎസിലാണ്. ഇവിടേയും നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് വരുന്നത്. ഇങ്ങനെ ഒരു സിനിമയെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. അത് വിജയിച്ച ചിത്രമായി മാറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ഞാന്‍ ആശംസിക്കുന്നു. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ, ഹൃദയപൂര്‍വ്വം ഓണാശംസകള്‍'.-മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |