കാലിടറി ക്യാപ്ടനും മന്ത്രിമാരും; പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ 14 മന്ത്രിമാർ പിന്നിൽ. 88 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. എൽഡിഎഫിന് വലിയ തിരിച്ചടിയായി 46 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയുമായി മൂന്നിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും ധർമ്മടത്ത് പിന്നിലാണ്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഏറ്റുമാനൂരിൽ വി എൻ വാസവൻ, ഇരിങ്ങാലക്കുടയിൽ ആർ ബിന്ദു, പത്തനാപുരത്ത് കെ ബി ഗണേഷ് കുമാർ, കളമശേരിയിൽ പി രാജീവ്, മാനന്തവാടിയിൽ ഒ ആർ കേളു, നേമത്ത് വി ശിവൻകുട്ടി, ആറന്മുളയിൽ വീണ ജോർജ്, താനൂരിൽ അബ്ദൂൾ റഹ്മാൻ, ചേർത്തലയിൽ പി പ്രസാദ്, ചടയമംഗലത്ത് ചിഞ്ചുറാണി, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ കെ ശശീന്ദ്രൻ, ത്രിത്താത്തലയിൽ എം ബി രാജേഷ് എന്നീ മന്ത്രിമാരാണ് പിന്നിലുള്ളത്.