SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.49 PM IST

'ആട്ടിയിറക്കപ്പെടുന്നവർക്ക് ശബ്‌ദമായി മാറുന്നവനാണ്'; വേദിയിൽക്കയറി വേടനെ ചേർത്തുനിർത്തി എ എ റഹീം

Increase Font Size Decrease Font Size Print Page
vedan

തിരുവനന്തപുരം: റാപ്പർ വേടനൊപ്പം വേദിയിലെത്തി രാജ്യസഭാ എംപി എ എ റഹീം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് റഹീം വേദിയിലെത്തിയത്. കൈയടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. റഹീം പാട്ടുപാടണമെന്നും കാണികളിൽ നിന്ന് ആവശ്യമുയർന്നു.

വേടന്റെ പരിപാടിക്കെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നാണ് റഹീം പറഞ്ഞത്. ബംഗളൂരുവിൽ നിന്നാണ് വരുന്നത്. അവിടെയുള്ള 200 വീടുകൾ ബുൾഡോസറുകൾ തകർത്തു. ആയിരക്കണക്കിന് മനുഷ്യർ തെരുവിലുണ്ടായിരുന്നു. അവിടെ പോയിട്ട് വരുന്ന വരവാണ്. ആട്ടിയിറക്കപ്പെട്ടവർക്ക് ശബ്‌ദമില്ലാതെ വരുമ്പോൾ അവരുടെ ശബ്‌ദമായി മാറുന്നവനാണ് വേടൻ. ബുൾഡോസറുകൾ കയറിയിറങ്ങിപ്പോകുമ്പോൾ ശബ്‌ദമില്ലാതായി പോകുന്നവർക്ക് വേണ്ടിയാണ് വേടൻ പാടുന്നത്. അതുകൊണ്ടാണ് ഇവിടെ എത്തണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. വേടനെ എന്റെ നാട്ടിൽവച്ച് ചേർത്തുനിർത്താൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും റഹീം പറഞ്ഞു.

TAGS: AA RAHIM, VEDAN, RAPPER VEDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY