ബൈക്ക് ലോറിയിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Tuesday 19 May 2026 9:04 AM IST

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് എരുമയൂരിൽ ഇന്നലെയാണ് അപകടമുണ്ടായത്. കുനിശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നുവന്ന ലോറിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ബൈക്കിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രക്കാരും കുനിശേരി സ്വദേശികളുമായ സുഭാഷ് (19), രതീഷ് (21) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഖിലിന് (18) ഗുരുതരമായി പരിക്കേറ്റു. സുഖിലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. സുഭാഷും രതീഷും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടു.