SignIn
Kerala Kaumudi Online
Monday, 18 May 2026 3.15 PM IST

കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

accident

വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നൽ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.നാരായണൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ഭാര്യ സിജിയെയും മകൻ അമനെയും ഉടൻ തന്നെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDET, DEATH, WAYANAD, KSRTCBUS, AUTORIKSHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA