വനാതിർത്തികൾ പുനർനിർണയിക്കും
Saturday 30 May 2026 12:55 AM IST
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വനാതിർത്തി പുനർ നിർണയിക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
പഴയ റിസർവ് വന വിജ്ഞാപനം ബാധിച്ച കർഷകരുടെ ഭൂമിയിന്മേലുള്ള അവകാശം സംരക്ഷിക്കും.
വന്യജീവി സംഘർഷം നിയന്ത്രണ വിധേയമാക്കൽ, ലഘൂകരിക്കൽ,ആക്രമണം നേരിടുന്നവർക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം നൽകൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും.
എണ്ണക്കൂടുതൽ കൊണ്ടാണോ വനത്തിലെ ഭക്ഷണ സ്രോതസുകളുടെ അഭാവം കൊണ്ടാണോ, കുടിവെള്ള ക്ഷാമം കാരണമാണോ വന്യജീവികൾ നാട്ടിലിറങ്ങുന്നതെന്ന് ശാസ്ത്രീയമായി പഠിക്കും
വന്യജീവി സംഘർഷം തടയാൻ നിർമ്മിത ബുദ്ധി, സോളാർ വേലി, ജൈവ വേലി, സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് എന്നിവ ഉപയോഗിക്കും.