കോഴിക്കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീ അണച്ചപ്പോഴേയ്ക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഹൈദരാബാദ് സ്വദേശികള്‍ കോഴിക്കോട് നിന്ന് റെന്റിനെടുത്ത കാറാണ് കത്തിനശിച്ചത്. കാറിൽ നിന്ന് പുകയും രൂക്ഷഗന്ധവും വന്നതിനെ തുടര്‍ന്ന് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |