SignIn
Kerala Kaumudi Online
Monday, 08 December 2025 12.56 PM IST

ഗോവയിലും ക്വട്ടേഷൻ നടപ്പാക്കാൻ ശ്രമിച്ചു, ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ന്റെ​ ​നാ​ൾ​ ​വ​ഴി

Increase Font Size Decrease Font Size Print Page
actor-dileep

 തന്നേയും കാവ്യ മാധവനെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിക്കുകയും ഈ ബന്ധം മഞ്ജുവാര്യരെ അറിയിച്ചുവെന്നും ദിലീപ് സംശയിച്ചു. ഇതോടെ ആദ്യ വിവാഹബന്ധം തകർന്നു. 2013ൽ 'അമ്മ" റിഹേഴ്‌സൽ ക്യാമ്പിൽ കാവ്യയെ അതിജീവിത അപമാനിച്ചതോടെ പകയായി. അതിജീവിതയുടെ കരിയർ തകർക്കാൻ മാർഗങ്ങൾ തേടി.

 അതിജീവിതയെ മാനസികമായി തളർത്താനും അപമാനിക്കാനും പൾസർ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാൻ നിർദ്ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നൽകി. 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

 സിനിമാ സെറ്റിലെ ഡ്രൈവറായിരുന്ന പൾസർ സുനി 2015ൽ തൃശൂർ ജോയ്‌സ് പാലസ് ഹോട്ടലിന്റെ പാർക്കിംഗിൽ നടനുമായി കണ്ടു. 10,000 രൂപ അഡ്വാൻസ് വാങ്ങി മാതാവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 2016ൽ തൊടുപുഴയിൽ വച്ച് 30,000 രൂപ കൂടി വാങ്ങി.

 2016 നവംബർ എട്ടിന് കൊച്ചി സിഫ്ട് ജംഗ്ഷനിലെ ലൊക്കേഷനിൽ ദിലീപിന്റെ കാരവനിൽ ഇരുവരും ഗൂഢാലോചന നടത്തി. നടി വിവാഹിതയാകാനും സിനിമാരംഗം വിടാനും തീരുമാനിച്ചിരിക്കേ, ക്വട്ടേഷൻ വൈകരുതെന്ന് നിർദ്ദേശിച്ചു. തൃശൂർ പുഴയ്‌ക്കലിലെ ടെന്നിസ്‌ ക്ലബിലും തൊടുപുഴ ശാന്തിഗിരി കോളേജിലെ ലൊക്കേഷനിലും ഗൂഢാലോചന തുടർന്നു.

 പൾസർ സുനി, 2017 ജനുവരിയിൽ ഹണി ബീ-2ന്റെ ഗോവയിലെ സെറ്റിൽ ക്വട്ടേഷൻ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫെബ്രുവരി രണ്ടാം വാരം നടി പ്രമോഷൻ സോംഗിനായി കൊച്ചിയിലെത്തുന്നതറിഞ്ഞ് ഗൂഢാലോചന സജീവമാക്കി.

ആക്രമണം

 രാത്രി മാർട്ടിൻ ഓടിച്ച മഹീന്ദ്ര എസ്.യു.വിലാണ് നടി തൃശൂരിലെ വസതിയിൽ നിന്ന് യാത്ര തിരിച്ചത്. മാർട്ടിൻ അറിയിച്ചതിനെ തുടർന്ന് അങ്കമാലി മുതൽ പൾസർ ഓടിച്ച ടെമ്പോ ട്രാവലർ പിന്തുടർന്നു. മണികണ്ഠനും വിജീഷും ഇതിലുണ്ടായിരുന്നു. ആലുവ അത്താണിയിൽ വച്ച് നടിയുടെ വാഹനത്തിൽ ടെമ്പോ ഇടിപ്പിച്ച് വ്യാജ അപകടമുണ്ടാക്കി.

 വാക്കുതർക്കം അഭിനയിച്ച് മാർട്ടിൻ പുറത്തിറങ്ങിയപ്പോൾ മണികണ്ഠനും വിജീഷും പിൻസീറ്റിൽ അതിക്രമിച്ചു കയറി നടിയുടെ കൈകൾ ബലമായി പിടിച്ച് വായ് പൊത്തി. വാഹനങ്ങൾ യാത്ര തുടർന്നു. കളമശേരിയിൽ എത്തിയപ്പോൾ പ്രദീപും ഇവർക്കൊപ്പം ചേർന്നു.

 പ്രതികളിൽ ചിലർ ഇരു വാഹനങ്ങളിലും മാറിമാറി സഞ്ചരിച്ചു. ഡ്രൈവർ മാർട്ടിൻ നിസഹായത നടിച്ചു. പാലാരിവട്ടം-വെണ്ണല റൂട്ടിൽ വച്ച് മാർട്ടിനെ ഇറക്കി വിട്ട് പൾസർ സുനി വാഹനം ഓടിച്ചു. സലിമും മണികണ്ഠനും ഒപ്പമുണ്ടായിരുന്നു.

 കാക്കനാട് ഭാഗത്ത് വച്ച് സലീമിനെ ഡ്രൈവിംഗ് ഏൽപ്പിച്ച് സുനി നടിയുടെ ഇടതു വശത്തിരുന്നു. സഹകരിച്ചില്ലെങ്കിൽ മയക്കുമരുന്ന് നൽകി ദൃശ്യം പകർത്തുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വിവസ്ത്രയാക്കി ഉപദ്രവിച്ച് ദൃശ്യങ്ങൾ മൊബെലിൽ പകർത്തി. ക്വട്ടേഷൻ നൽകിയ ആൾ വിളിക്കുമെന്നും അറിയിച്ചു. എന്നാൽ രാമലീലയുടെ ഷൂട്ടിംഗ് നിറുത്തിവച്ച് ദിലീപ് അതിന് മുമ്പേ ആശുപത്രിയിൽ അഡ്മിറ്റായതും സംശയകരമായി.

 വാഹനം മാർട്ടിൻ ഇറങ്ങിയതിന് സമീപമെത്തിച്ച് മറ്റുള്ളവർ കടന്നു. നടിയെ രാത്രി വൈകി സംവിധായകൻ ലാലിന്റെ വീട്ടിൽ ഇറക്കിയപ്പോഴാണ് വിവരം പുറം ലോകമറിഞ്ഞത്. നിരപരാധി ചമഞ്ഞ മാർട്ടിനെ അന്ന് തന്നെ കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്‌ക്കകം സുനിയും പിടിയിലായി. ഇതിന് മുമ്പേ ദൃശ്യങ്ങൾ കൈമാറിയിരുന്നു. ദിലീപുമായി കൂടിക്കാഴ്ചയ്‌ക്കും ശ്രമിച്ചു.

 കരാറനുസരിച്ച് പണം കിട്ടിയില്ലെന്നു പറഞ്ഞ് ദിലീപിനെ ഭീഷണിപ്പെടുത്താൻ സുനി പല ശ്രമങ്ങളും നടത്തി. സഹതടവുകാരുടെ കൈയിൽ കത്ത് കൊടുത്തു വിട്ടു. ദിലീപിന്റെ വിശ്വസ്‌തരെ ഫോണിൽ വിളിച്ചു.

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ന്റെ​ ​നാ​ൾ​ ​വ​ഴി

​ 2017​ ​ഫെ​ബ്രു​വ​രി​ 17​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​ന​ഗ്ന​ ​വീ​ഡി​യോ​ ​പ​ക​ർ​ത്തി.​ ​ഡ്രൈ​വ​ർ​ ​മാ​ർ​ട്ടി​ൻ​ ​ക​സ്റ്റ​ഡി​യി​ൽ.
​ ​ഫെ​ബ്രു.18​:​ ​പ്ര​തി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​ര​ണ്ടു​ ​വാ​ഹ​ന​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ചു.
​ ​ഫെ​ബ്രു.19​:​ ​വ​ടി​വാ​ൾ​ ​സ​ലിം,​ ​പ്ര​ദീ​പ് ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​പി​ടി​യി​ൽ.​ ​ന​ടി​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യ​വ​മാ​യി​ ​കൊ​ച്ചി​യി​ൽ​ ​സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​കൂ​ട്ടാ​യ്മ.​ ​ന​ട​ൻ​ ​ദി​ലീ​പി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ഗൂ​ഢാ​ലോ​ച​ന​ ​ആ​രോ​പി​ക്കു​ന്നു.
​ ​ഫെ​ബ്രു.​ 20​:​ ​പ്ര​തി​ ​മ​ണി​ക​ണ്ഠ​ൻ​ ​പാ​ല​ക്കാ​ട്ട് ​പി​ടി​യി​ൽ.
​ ​ഫെ​ബ്രു.​ 23​:​ ​എ​റ​ണാ​കു​ളം​ ​സി.​ജെ.​എം​ ​കോ​ട​തി​യി​ലെ​ത്തി​യ​ ​പ​ൾ​സ​ർ​ ​സു​നി​യേ​യും​ ​വി​ജീ​ഷി​നേ​യും​ ​പൊ​ലീ​സ് ​കീ​ഴ്പ്പെ​ടു​ത്തു​ന്നു.
​ ​ഏ​പ്രി​ൽ​ 18​:​ ​പ​ൾ​സ​ർ​ ​സു​നി​യെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ക്കി​ ​അ​ങ്ക​മാ​ലി​ ​കോ​ട​തി​യി​ൽ​ ​കു​റ്റ​പ​ത്രം.
​ ​ഏ​പ്രി​ൽ​ 20​:​ ​വി​ഷ്ണു​ ​എ​ന്ന​യാ​ൾ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ഒ​ന്ന​ര​ക്കോ​ടി​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ​ദി​ലീ​പി​ന്റെ​ ​പ​രാ​തി.
​ ​ജൂ​ൺ​ 25​:​ ​ദി​ലീ​പി​നെ​ ​ബ്ലാ​ക്ക്‌​മെ​യി​ൽ​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​സു​നി​യു​ടെ​ ​സ​ഹ​ത​ട​വു​കാ​രാ​യ​ ​വി​ഷ്ണു,​ ​സ​ന​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​തി​ചേ​ർ​ത്തു.
​ ​ജൂ​ൺ​ 28​:​ ​ദി​ലീ​പ്,​ ​നാ​ദി​ർ​ഷ​ ​എ​ന്നി​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്‌​തു.
​ ​ജൂ​ലാ​യ് ​ര​ണ്ട്:​ ​ദി​ലീ​പ് ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​പ​ൾ​സ​ർ​ ​സു​നി​ ​എ​ത്തി​യെ​ന്ന് ​ക​ണ്ടെ​ത്തി.
​ ​ജൂ​ലാ​യ് 10​:​ ​ദി​ലീ​പ് ​അ​റ​സ്റ്റി​ൽ.​ ​തു​ട​ർ​ന്ന് ​ആ​ലു​വ​ ​സ​ബ് ​ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡി​ൽ.
​ ​ജൂ​ലാ​യ് 20​:​ ​തെ​ളി​വു​ ​ന​ശി​പ്പി​ച്ച​തി​നു​ ​സു​നി​യു​ടെ​ ​ആ​ദ്യ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പ്ര​തീ​ഷ് ​ചാ​ക്കോ​ ​അ​റ​സ്റ്റി​ൽ.
​ ​ആ​ഗ​സ്റ്റ് ​ര​ണ്ട്:​ ​പ്ര​തീ​ഷ് ​ചാ​ക്കോ​യു​ടെ​ ​ജൂ​നി​യ​ർ​ ​രാ​ജു​ ​ജോ​സ​ഫ് ​അ​റ​സ്റ്റി​ൽ.
​ ​സെ​പ്തം​ബ​ർ​ ​ര​ണ്ട്:​ ​അ​ച്ഛ​ന്റെ​ ​ശ്രാ​ദ്ധ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ദി​ലീ​പി​ന് ​അ​നു​മ​തി.
​ ​ഒ​ക്ടോ​ബ​ർ​ ​മൂ​ന്ന്:​ ​ക​ർ​ശ​ന​ ​ഉ​പാ​ധി​ക​ളോ​ടെ​ ​ദി​ലീ​പി​ന് ​ജാ​മ്യം.
​ ​ന​വം​ബ​ർ​ 21​:​ ​വി​ദേ​ശ​ത്തു​ ​പോ​കാ​ൻ​ ​ദി​ലീ​പി​നു​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​അ​നു​മ​തി.
​ ​ന​വം​ബ​ർ​ 22​:​ ​ദി​ലീ​പി​നെ​ ​എ​ട്ടാം​ ​പ്ര​തി​യാ​ക്കി​ ​അ​നു​ബ​ന്ധ​ ​കു​റ്റ​പ​ത്രം.
​ 2018​ ​മാ​ർ​ച്ച് 8​:​ ​വി​ചാ​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​എ​റ​ണാ​കു​ളം​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ആ​രം​ഭി​ച്ചു.
​ 2020​ ​ജ​നു​വ​രി​ 30​:​ ​സാ​ക്ഷി​വി​സ്താ​രം​ ​തു​ട​ങ്ങി.​ ​(​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം,​ ​വി​ചാ​ര​ണ​യ്‌​ക്ക് ​ഇ​ട​വേ​ള​).
​ 2022​ ​ന​വം​ബ​ർ​:​ ​വി​ചാ​ര​ണ​ ​പു​നഃ​രാ​രം​ഭി​ച്ചു.
​ 2025​ ​ന​വം​ബ​ർ​ 25​:​ ​വി​ധി​ ​പ​റ​യു​ന്ന​ ​തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ചു.
​ 2025​ ​ഡി​സം​ബ​ർ​ 8​:​ ​വി​ധി​ ​പ്ര​സ്താ​വം.

TAGS: ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.