കൊച്ചി: മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പരമോന്നത ബഹുമതിയായ 'മാക്ട ലെജൻഡ് ഓണർ' പുരസ്കാരം അന്തരിച്ച സംവിധായകൻ കെ.എസ്. സേതുമാധവന് സമർപ്പിച്ചു. പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയിൽ നടന്ന ചടങ്ങിൽ സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ മന്ത്രി പി. രാജീവിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മാക്ട ജനറൽ സെക്രട്ടറി സുന്ദർദാസ്, ഷിബു ചക്രവർത്തി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, ജി.എസ്. വിജയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |