തിരുവനന്തപുരം: ജീവനും ജീവിതവും പ്രസ്ഥാനത്തിന് വേണ്ടി സമർപ്പിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അനുശോചന കുറിപ്പിൽ പറഞ്ഞു. വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും സംഘടനാപരമായ അച്ചടക്കത്തിന്റെ ഉദാത്തമായ മാതൃകയെന്തെന്ന് അദ്ദേഹം തലമുറകൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കോൺഗ്രസ്സിന്റെ ജീവശ്വാസമായി മാറിയ നേതൃപാടവമായിരുന്നു അദ്ദേഹത്തിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |