എം.ബി. രാജേഷിനെ തോല്പിച്ചത് പാർട്ടിയിലെ ഗ്രൂപ്പിസം
Sunday 17 May 2026 1:51 AM IST
പാലക്കാട്: ശക്തമായ വേരോട്ടമുള്ള പാലക്കാട് ജില്ലയിൽ എൽ.ഡി.എഫിനേറ്റ തോൽവിക്ക് കാരണം വിഭാഗീയതയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം. ഭരണവിരുദ്ധ വികാരമല്ല തോൽപ്പിച്ചത്. തൃത്താല, കോങ്ങാട്, ചിറ്റൂർ മണ്ഡലങ്ങൾ നഷ്ടമായതിന് കാരണം ഗ്രൂപ്പിസമാണ്.
കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച എം.ബി.രാജേഷ് തൃത്താലയിൽ പരാജയപ്പെട്ടതിന് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ്. തൃത്താല ഏരിയ കമ്മിറ്റിയിലെ ഐക്യമില്ലായ്മ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചു. ഇടതു കോട്ടയായ കോങ്ങാട് പി.കെ.ശശിയുടെ സ്വാധീനം ഉണ്ടായി. പല മണ്ഡലങ്ങളിലും സംഘടനാ പ്രവർത്തനത്തിലെ പോരായ്മകൾ പ്രകടമാണ്. നെന്മാറയിലെ തിരിച്ചടിക്കും കാരണം ഇതാണ്. പാലക്കാട്ട് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എൻ.എം.ആർ റസാഖിന് രണ്ടാം സ്ഥാനം പ്രതീക്ഷിച്ചിരുന്നെന്നും യോഗം വിലയിരുത്തി.