മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരായ ഹർജി തള്ളി
Sunday 17 May 2026 1:54 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പത്രികയിൽ വിവരങ്ങൾ മറച്ചു വച്ചുവെന്നാരോപിച്ച് പി.എ.മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ ക്രിമിനൽക്കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റ്റാനിയ മറിയം ജോസ് തള്ളി. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് ഹർജി നൽകിയിരുന്നത്.