സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(ജെ.ഡി.സി) കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി 15 ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷിക്കാനും വിവരങ്ങൾക്കും : www.scu.kerala.gov.in.
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്കുള്ള (ആർ.ഐ.എം.സി) പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി. അപേക്ഷകൾ രേഖകൾ സഹിതം സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലേക്ക് അയക്കണം.
സി-ആപ്റ്റിൽ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്കിംഗ്,മൾട്ടിമീഡിയ,കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം,വെബ്സൈറ്റ്: www.captkerala.com. ഫോൺ: 0471-2474720, 0471-2467728.
JAM 25 അഡ്മിഷൻ പോർട്ടൽ:- ഐ.ഐ.ടികൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ മാസ്റ്റേഴ്സ്, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന JAM 25-ന്റെ അഡ്മിഷൻ പോർട്ടൽ തുറന്നു. JAM പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: joaps.iitd.ac.in.
AISSEE 2025 അഡ്മിറ്റ് കാർഡ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ 5-ന് നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/AISSEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |