സ്‌പോട്ട് അഡ്മിഷൻ
പഠന ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 25ന് രാവിലെ 11ന് അതാത് പഠന വകുപ്പുകളിൽ നടത്തും. താത്പര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒർജിനലുകൾ സഹിതം ഹാജരാകണം.വിശദവിവരങ്ങൾക്ക് https://admissions.keralauniversity.ac.in/css2025/ സന്ദർശിക്കുക. ഫോൺ: 04712308328, 9188524612, ഇമെയിൽ: csspghelp2025@gmail.com.
പി.ജി പ്രവേശനം –സപ്ലിമെന്ററി അലോട്ട്‌മെന്റ്
ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് 28വരെ അപേക്ഷിക്കാം.https://admissions.keralauniversity.ac.in/fyugp. ഫോൺ: 8281883052
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം.വിദ്യാർത്ഥികൾ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം.ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും,സ്വാശ്രയ കോളേജുകൾ തമ്മിലും കോളേജ് മാറ്റം അനുവദിക്കും.പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന
കോളേജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പൽമാരുടെ ശുപാർശയോടെ സർവകലാശാലയിൽ ആഗസ്റ്റ് 4ന് മുമ്പ് അപേക്ഷിക്കണം.ഫീസ് 1050/ രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർ 1575/ രൂപ കൂടി അടയ്‌ക്കണം.വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
പുനഃക്രമീകരിച്ച പരീക്ഷ
ജൂലായ് 22, 23 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മനേജ്‌മെന്റ്), എം.എസ്‌സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എം.എസ്‌സി ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ), എം.എസ്‌സി ഹോം സയൻസ് (ന്യൂട്രീഷൻ ആൻഡ്
ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ www.slcm.keralauniversity.ac.in മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലക്കേഷൻ (138) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി –2022 അഡ്മിഷൻ, സപ്ലിമെന്ററി –2020 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക് (2020 സ്‌കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2022 അഡ്മിഷൻ) ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ 28 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ
വെബ്‌സൈറ്റിൽ :www.slcm.keralauniversity.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |