എം.ജി.ആർ ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷ്വൽ ആർട്സിൽ നാലുവർഷ ബിരുദം

Friday 22 May 2026 12:14 AM IST

തമിഴ്‌നാട് ഗവൺമെന്റ് എം.ജി. ആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷ്വൽ ആർട്‌സിൽ ബിരുദപഠനത്തിന് ചേരാം. കാലാവധി നാലുവർഷം.സിനിമാട്ടോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ഡയറക്‌ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിംഗ്, ഫിലിം എഡിറ്റിംഗ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട് എന്നിവയിലാണ് കോഴ്സുകൾ.ഒരാൾക്ക് രണ്ടു കോഴ്സ‌ിലേക്ക് അപേക്ഷിക്കാം.

24 വയസ് കവിയരുത് (എസ്.സി/എസ്‌.ടി വിഭാഗങ്ങൾ ക്ക് 26 ).അപേക്ഷാഫീസ് 200 രൂപ (എസ്.സി/എസ്. ടി. വിഭാഗക്കാർക്ക് 60 രൂപ). സംവരണം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഓൺലൈനിൽ അപേക്ഷിക്കണം. സൈറ്റ്: www.filminstitute.tn.gov. in. അവസാന തീയതി: ജൂൺ രണ്ട് (5PM).