പി.എം ശ്രീ തുടരുന്നത് വിശദ പരിശോധനയ്ക്ക് ശേഷം: മന്ത്രി

Friday 22 May 2026 12:31 AM IST

തിരുവനന്തപുരം: ഇടത് സർക്കാറിന്റെ കാലത്ത് ഒപ്പിട്ട പി.എം ശ്രീ പദ്ധതി തുടരുന്നത് വിശദപരിശോധനയ്ക്ക് ശേഷമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. പദ്ധതി സംബന്ധിച്ച് വിദ്യാഭ്യാസ സെക്രട്ടറിയോട് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്. പി.എം ശ്രീ പദ്ധതി നടത്തിപ്പിന് ഉപാധി വയ്ക്കുന്നത് ഫെഡറലിസത്തിന് ചേർന്നതല്ലെന്ന അഭിപ്രായമാണുള്ളത്. റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. അതുവരെ പദ്ധതിയുമായി മുന്നോട്ട് പോകുകയോ റദ്ദാക്കുകയോ ചെയ്യില്ല. പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞ അറിവാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.