കണ്ണൂർ സർവകലാശാല വാർത്തകൾ

Friday 22 May 2026 12:46 AM IST

പരീക്ഷാ വിജ്ഞാപനം

പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി 2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷകൾ ജൂൺ എട്ടിന് ആരംഭിക്കുന്ന വിധത്തിൽ വിജ്ഞാപനം ചെയ്തു. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.

ഹാൾ ടിക്കറ്റ്

സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി. (റഗുലർ 2025 അഡ്മിഷൻ/ സപ്ലിമെന്ററി 2022-2024 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷാ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2715264.