മലപ്പുറത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ കത്തി നശിച്ചു
Sunday 01 February 2026 7:25 AM IST
മലപ്പുറം: ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം. 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. മലപ്പുറം ചെറുമുക്കിലെ ഫ്ലൈ വീൽസ് എന്ന വർക്ക് ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. രാത്രി ഒരു മണിയോടെയായിരുന്നു തീപിടിത്തം. വർക്ക് ഷോപ്പിലെ ജീവനക്കാർ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങി പോയതിന് പിന്നാലെയായിരുന്നു അപകടം. ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലേക്കും തീ പടർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളും റിക്കോർഡുകളും കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനകളെത്തി. മൂന്നുമണിയോടെ തീ പൂർണമായും അണച്ചു.