SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.00 AM IST

കാസ‌ർകോട് പൈവളികെയിലെ മുഹമ്മദിന് ആശ്വാസം, വ്യാജപരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കും

Increase Font Size Decrease Font Size Print Page
muhammad

കാസർകോട്: 'ഇന്ത്യൻ പൗരത്വമില്ല' എന്നാരോപിച്ച്‌ പൈവളികെയിലെ മുഹമ്മദിനെ‌ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന്‌ പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെയിലെ മുഹമ്മദിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം പരാതി സമർപ്പിച്ച ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെയാണ് നിയമനടപടി ഉണ്ടാകുക.

ഈ മാസം‌ 13 ന് നിയമാനുസൃതമായ ഹിയറിംഗ് നടത്തിയിരുന്നു‌, പരാതിക്കാരൻ ഹിയറിംഗിൽ ഹാജരായെങ്കിലും, തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരു രേഖാപരമായ തെളിവും സമർപ്പിക്കാനായില്ല. ഹിയറിംഗിൽ നടത്തിയ രേഖാപരിശോധനയും വിവരശേഖരണവും അടിസ്ഥാനമാക്കി, സമർപ്പിച്ച പരാതി അസത്യവും അടിസ്ഥാനരഹിതവും ആണെന്ന് കണ്ടെത്തിയതായി കളക്‌ടർ കെ ഇമ്പശേഖർ അറിയിച്ചു.


മുഹമ്മദിന്റെ പേര് നിലവിലെ വോട്ടർ പട്ടികയിൽ നിലനിർത്താൻ അതിനാൽ തന്നെ‌ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർ ഉത്തരവിട്ടു. പരിശോധനയിൽ, സമർപ്പിച്ച പരാതി മനഃപ്പൂർവ്വം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയതാണെന്ന് കണ്ടെത്തിയതിനാൽ, ഇത് ജനപ്രാതിനിധ്യ നിയമം 1950 ലെ സെക്ഷൻ 31 പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റമായി പരിഗണിക്കും. അതനുസരിച്ച് ബന്ധപ്പെട്ട വ്യക്തിക്കെതിരെ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കും.

കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോം–7 പ്രകാരം എതിർപ്പ് സമർപ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും, ദുരുദ്ദേശപൂർവ്വം വ്യാജവിവരങ്ങൾ നൽകി ജനാധിപത്യപ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങൾ കടുത്ത നിയമനടപടികൾക്ക് വിധേയമാകും. അടിസ്ഥാനരഹിതവും വ്യാജവുമായ പരാതികൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറുകയും നിയമപ്രക്രിയയിൽ സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭ്യർത്ഥിച്ചു.

TAGS: PAIVALIKE, KASARGOD, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.