ന്യൂഡൽഹി: മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജി സുശ്രുത് അരവിന്ദ് ധർമ്മാധികാരിയെ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ചുകൊണ്ടാണിത്. സ്ഥലംമാറ്റത്തിന് കാരണം വ്യക്തമല്ല. 2016 ഏപ്രിലിലാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്. അതിനിടെ,പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ‌്‌ജി അരുൺ പാലിയെ ജമ്മുകാശ്‌മീർ,ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |