തൃശൂർ(അരിമ്പൂർ):മകന്റെയും മരുമകളുടെയും പീഡനംമൂലം അഗതിമന്ദിരത്തിലേക്ക് താമസം മാറിയ പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി പോയ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.ജില്ലാ സാമൂഹ്യനീതി ഓഫീസറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകിയത്. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസ് (79) ആണ് അഗതി മന്ദിരത്തിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞത്.മരണവിവരം മകൻ ജയ്‌സനെ അറിയിച്ചതോടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് കുടുംബവുമായി വീട് പൂട്ടി മുങ്ങുകയായിരുന്നു.വീടിന്റെ പോർച്ചിൽ പൊതുദർശനത്തിനു വച്ച മൃതദേഹം എറവ് സെന്റ് തെരേസാസ് കപ്പൽപ്പള്ളിയിൽ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.സംസ്‌കാര ശേഷം ഭാര്യ റോസിലി അവർ കഴിഞ്ഞിരുന്ന കാഞ്ഞാണി കാരമുക്ക് കൃപാലയത്തിലേക്ക് തിരിച്ചുപോയി.കഴിഞ്ഞ നവംബറിലാണ് തോമസും റോസിലിയും മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാവാതെ വീടു വിട്ടിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |