തിരുവനന്തപുരം: കർഷകർക്ക് സൗജന്യമായി സൗരോർജ പമ്പുകൾ നൽകാനുള്ള പി.എം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനർട്ടിൽ നടന്ന അഴിമതി സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തെ അനർട്ടിലെ മുഴുവൻ ഇടപാടുകളും നിയമസഭാ സമിതിയ അന്വേഷിക്കണം. അഞ്ചു കോടി രൂപ മാത്രം ടെണ്ടർ വിളിക്കാൻ അധികാരമുള്ള അനർട്ട് സി.ഇ.ഒ ഈ പദ്ധതിക്കു വേണ്ടി 240 കോടിയുടെ ടെണ്ടർ വിളിച്ചതിലും,കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത ആദ്യത്തെ ടെണ്ടർ റദ്ദാക്കിയതിലും ദുരൂഹതയുണ്ട് സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്തതിനാൽ നബാർഡിൽ നിന്ന് 175 കോടി രൂപ വായ്പയെടുത്താണ് വൈദ്യുത വകുപ്പ് പദ്ധതിക്ക് ചെലവാക്കുന്നത്.എന്നിട്ടും കുസും പദ്ധതിയിൽ കേന്ദ്രം അനുവദിച്ച തുക വിനിയോഗിക്കാത്തതിന്റെ പേരിൽ, നൽകിയ പണം തിരിച്ചടയ്‌ക്കേണ്ടി വന്ന സാഹചര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |