കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വനിതാ യാത്രക്കാരിയിൽ നിന്ന് 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരിയിൽ നിന്നാണ് 23. 42 കോടിയുടെ 23. 429 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശിനിയാണിവർ. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഇത്തിഹാദ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നും അബുദാബി വഴിയാണ് ഇവർ എത്തിയിരുന്നത്. ഇവരുടെ ചെക്കിൻ ബാഗേജിലാണ് 17 പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. ചോക്ലേറ്റുകൾ ഉൾപ്പെടെ ഭക്ഷ്യ വസ്തു പാക്കറ്റുകളിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |